അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Feb 24, 2023, 07:03 PM IST
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

മസ്കത്ത്: അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്. 

പത്ത് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുന്ന ഗോപകുമാര്‍ റുസ്‍താക്കില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. അപകടത്തെ തുടര്‍ന്ന് റുസ്‍താഖിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് - സദാശിവന്‍ നായര്‍, മാതാവ് - സീതാ ലക്ഷ്മി അമ്മ. ഭാര്യ - ആതിര. മക്കള്‍ - ഗൗതം, ഗൗതമി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

Read also: പ്രവാസി മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചേളാരി സൂപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷ്റഫ് (50) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്റഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാലയിലെ സാദയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - അഫ്‍സത്ത്. മക്കള്‍ - ആദില്‍ അദ്‍നാന്‍, അഫ്‍നാന്‍, ഷന്‍സ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ മുൻ പ്രവാസിയും വ്യവസായിയുമായ ഹംസ പൂക്കയിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; വടക്കൻ അതിർത്തി കേന്ദ്രങ്ങളിൽ ആക്രമണം, ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്
കുവൈത്തിന് പുറത്തുള്ളവരുടെ എൻട്രി വിസകളുടെ കാലാവധി നീട്ടില്ല, പുതിയ വിസയ്ക്ക് അപേക്ഷിക്കണം