
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു (Died in Road accident). യാംബു അല്‍ അന്‍സാരി സ്‍പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നഴ്‍സായി ജോലി ചെയ്‍തിരുന്ന എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) ആണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു അന്ത്യം.
രണ്ടാഴ്‍ച മുമ്പ് നാട്ടിലേക്ക് പോയ ജൂണോ കുര്യാക്കോസ് ഓടിച്ചിരുന്ന വാഹനം 24നാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്‍ച രാവിലെയായിരുന്നു മരണം.
യാംബു അല്‍ അന്‍സാരി ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന ഭാര്യ അനിത, ഒക്ടബോറില്‍ പ്രസവ അവധിയില്‍ നാട്ടില്‍ പോയിരുന്നു. അടുത്ത മാസം കുടുംബത്തോടൊപ്പം യാംബുവിലേക്ക് മടങ്ങാനിരിക്കവെ ജൂണോ കുര്യാക്കോസിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന നടുക്കത്തിലാണ് സുഹൃത്തുക്കള്‍. നാല് വര്‍ഷമായി യാംബൂ അല്‍ അന്‍സാരി ആശുപത്രിയില്‍ ജോലി ചെയ്‍തു വരികയായിരുന്ന അദ്ദേഹം നവോദയ ആര്‍.സി യൂണിറ്റ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പിതാവ് - കുര്യാക്കോസ്. മാതാവ് - കുഞ്ഞുമോള്‍. മക്കള്‍ - ഇമ്മാനുവേല്‍ ജൂണോ, ബേസില്‍ ജൂണോ. സഹോദരി- ജീത്തു കുര്യാക്കോസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam