
റിയാദ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കു പോയ അദ്ദേഹം മൂന്നാറിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. റിയാദിൽ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടില്‍ പോയത്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവർത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കൾ വിദ്യാർത്ഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ധീഖ്, സലീന, ബുഷ്‌റ.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു
മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്. ഗൾഫാർ ജീവനക്കാരനായ ഇദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് - മാത്യു. മാതാവ് - കുഞ്ഞമ്മ. ഭാര്യ - വീണ സോജൻ പോൾജി.
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ മലയാളി തീര്‍ത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വ്വയില്‍ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഈ മാസം പത്തിന് അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരന്‍ മൊയ്ദീന്റെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയാണ് ഭര്‍ത്താവ്. മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ