പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

Published : Jun 23, 2022, 03:26 PM ISTUpdated : Jun 23, 2022, 03:30 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

Synopsis

മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ (52) ആണ് മരിച്ചത്. പത്ത് വർഷമായി റിയാദിൽ പ്രവാസിയാണ്. 

റിയാദ്: ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമായ മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ (52) ആണ് മരിച്ചത്. പത്ത് വർഷമായി റിയാദിൽ പ്രവാസിയാണ്. 

പിതാവ്: പീറ്റർ. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കൾ: അഖിൽ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സാദിഖ് വടപുറം, ദക്വാൻ വയനാട് എന്നിവർ രംഗത്തുണ്ട്.


മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ആണ് ഒമാനിലെ ഖസബിൽ മരണപ്പെട്ടത്. ഗൾഫാർ ജീവനക്കാരനായ ഇ​ദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. പിതാവ് - മാത്യു. മാതാവ് - കുഞ്ഞമ്മ. ഭാര്യ - വീണ സോജൻ പോൾജി. 


റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മക്കയില്‍  എത്തിയ മലയാളി തീര്‍ത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വ്വയില്‍ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരന്‍ മൊയ്ദീന്റെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയാണ് ഭര്‍ത്താവ്. മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


യാംബു: സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് (35) ആണ് അസുഖബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെട്ടത്.

നേരത്തെ സൗദി അറേബ്യയിലെ യാംബുവിൽ മൊബൈൽ റിപ്പയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനീഷ്. എന്നാൽ ഈ മേഖല പൂർണമായും സ്വദേശിവത്കരിച്ചപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബുവിൽ എത്തുന്നതിന് മുമ്പ് നേരത്തെ റിയാദിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. പിതാവ് - ഷാജി. മാതാവ് - വഹീദ. ഭാര്യ - രഹ്‌ന. മകൻ - ആതിഫ് മുഹമ്മദ്. സഹോദരി - അധീന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം