തുടർച്ചയായ രണ്ടാം തവണയും ഗ്രാൻഡ‍് പ്രൈസ് മലയാളി തൂക്കി, സൗജന്യമായി ലഭിച്ച ബിഗ് ടിക്കറ്റിൽ നേടിയത് 59 കോടി രൂപ

Published : Feb 03, 2025, 09:59 PM IST
തുടർച്ചയായ രണ്ടാം തവണയും ഗ്രാൻഡ‍് പ്രൈസ് മലയാളി തൂക്കി, സൗജന്യമായി ലഭിച്ച ബിഗ് ടിക്കറ്റിൽ നേടിയത് 59 കോടി രൂപ

Synopsis

കഴിഞ്ഞ മാസവും ബിഗ് ടിക്കറ്റിന്‍റെ ഗ്രാന്‍ഡ് പ്രൈസ് വിജയിയായത് പ്രവാസി മലയാളി ആയിരുന്നു. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ഷാര്‍ജയിൽ താമസിക്കുന്ന ആഷിഖ് പടിൻഹാരത്ത് ആണ് ഇത്തവണത്തെ ഭാഗ്യശാലി. ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 

ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പ് വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. 

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാന വിവരം അറിയിക്കുന്നതിനായി ആഷിഖിനെ വിളിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. 20 വര്‍ഷങ്ങളായി ഷാര്‍ജയിൽ താമസിക്കുകയാണെന്ന് പറഞ്ഞ ആഷിഖ് വിജയിച്ച ടിക്കറ്റ് ഒറ്റയ്ക്കാണ് വാങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു. താൻ കേരളത്തില്‍ നിന്നാണെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിൽ ബിഎംഡബ്ല്യൂ എം440ഐ സീരീസ് 27 കാര്‍ നേടിയത് യുഎഇ പൗരനായ മുഹമ്മദ് അല്‍ സറൂണിയാണ്. 018134 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന