
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഈ സംഘത്തിന് നേതൃത്വം നൽകിയത് ഒരു ഈജിപ്ഷ്യൻ പൗരനാണ്. കൂടാതെ, താമസകാര്യ പൊതുവകുപ്പിലും മാൻ പവർ അതോറിറ്റിയിലും പ്രവർത്തിക്കുന്ന രണ്ട് ജീവനക്കാരും സംഘത്തിന്റെ ഭാഗമായിരുന്നു.
താമസ നിയമ ലംഘകരുടെ അനുമതി കൈമാറ്റം നടത്താനും അനധികൃതമായി വിദേശത്തുനിന്ന് തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനും ഇവർ ഇടപെട്ടിരുന്നു. താമസ അനുമതി കൈമാറ്റത്തിനായി 400 കുവൈത്ത് ദിനാറും, രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാൻ 2,000 ദിനാറിലധികവുമാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത് എന്ന് സുരക്ഷാ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
Read Also - കരാർ നൽകിയ 187,000 കുവൈത്ത് ദിനാറുമായി പ്രവാസി മുങ്ങിയതായി പരാതി; നിയമ നടപടിക്കൊരുങ്ങി ബിസിനസ് പങ്കാളികൾ
275 ഓളം കമ്പനികളുടെ രേഖകളിൽ മാറ്റം വരുത്തുകയും 553 തൊഴിലാളികൾക്കു വ്യാജ തൊഴിൽ അനുമതികൾ നൽകുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ ഈ അനധികൃത ഇടപാടുകളിലൂടെ ഒരു മില്യൺ ദിനാറിനുമേൽ വരുമാനം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ