മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനം, രണ്ട് വര്‍ഷമായി തുടരുന്ന ഭാഗ്യ പരീക്ഷണം, ഇത്തവണ തൂക്കി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ നേടിയത് എട്ട് കോടി

Published : Oct 03, 2025, 03:43 PM IST
dubai duty free draw

Synopsis

രണ്ട് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ സമ്മാനം. എട്ട് കോടിയിലേറെ രൂപയാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനമായി നേടിയത്. 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി മലയാളിക്ക് ഭാഗ്യസമ്മാനം. അജ്മാനില്‍ താമസിക്കുന്ന 48കാരനായ സുഭാഷ് മഠം ആണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി നേടിയത്. സെപ്തംബര്‍ 12ന് ഇദ്ദേഹം ഓൺലൈനായി വാങ്ങിയ 2550 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന സമ്മാനം നേടിക്കൊടുത്തത്. ദുബൈയില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.

14 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന സുഭാഷ് സനയ്യ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്ത് വരികയാണ്. ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് വളരെയധികം നന്ദിയുണ്ടെന്നും ഈ ദിവസം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ നിന്നുള്ള സുഭാഷ് മഠത്തില്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍റെ 260-ാമത്തെ ഇന്ത്യക്കാരനായ വിജയിയാണ്.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ ഒരു ഫ്രഞ്ച് സ്വദേശിയും ദുബൈയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരനും ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കി. ദുബൈയില്‍ താമസിക്കുന്ന മലയാളിയായ കുഞ്ഞുമൊയ്തീന്‍ മടക്കന്‍ ബിഎംഡബ്ല്യൂ എസ് 1000 R ആഢംബര ബൈക്ക് സ്വന്തമാക്കി. സെപ്തംബര്‍ 18ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആറ് വർഷമായി നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉഭയകക്ഷി ബന്ധം ശക്തമാക്കും, അജിത് ഡോവൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി
വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ