
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ (34) ആണ് മരിച്ചത്. ബുറൈദയിൽ ഷിൻഡ്‌ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ രംഗത്തുണ്ട്.
25 വർഷത്തോളം നീണ്ട പ്രവാസ ജീവിതം; ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു
റിയാദ്: മലയാളി ജിദ്ദയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു.
25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്), സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്‌മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam