സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

Published : Apr 09, 2023, 10:06 PM ISTUpdated : Apr 09, 2023, 10:08 PM IST
സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

Synopsis

സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ ജിജിന്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി ജിജിന്‍ എബ്രഹാം (28) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ ജിജിന്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

മൃതദേഹം ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ജിജിന്‍ ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിലെ അധികൃതരും സാമൂഹിക പ്രവര്‍ത്തകരായ നിഹാസ് ഹാഷിം കല്ലറ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി പടിഞ്ഞാറൻ ത്വാഇഫിൽ നിര്യാതനായി. കായകുളം പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീകുമാർ ശ്രീനിവാസൻ (54) ആണ് ബുധനാഴ്ച മരിച്ചത്. താമസിക്കുന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീകുമാറിനെ സഹപ്രവർത്തകരും സ്നേഹിതരും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ മൂന്നു വർഷം മുമ്പാണ് ത്വാഇഫിൽ എത്തിയത്. പുതുപ്പള്ളി ശ്രീനിലയത്തിൽ ശ്രീനിവാസന്റെയും ജഗദമ്മയുടെയും മകനാണ്. ഭാര്യ - രാജി ഈയിടെ സന്ദർശന വിസയിൽ ത്വാഇഫിൽ എത്തിയിട്ടുണ്ട്. മകൻ - സുബിൻ എസ്. കുമാർ. മറ്റൊരു മകൻ സരൺ എസ്. കുമാർ കഴിഞ്ഞ വർഷം ജൂണിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. 

ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ശ്രീകുമാറിന്റെ സഹപ്രവർത്തകരായ അമൽ, ഷാരോൺ, കോൺസുലേറ്റ് വെൽഫയർ അംഗം പന്തളം ഷാജി എന്നിവരും മറ്റു സാമൂഹിക, സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

Read also: നാല് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കഴിയവെ ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം