43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. 

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ - ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്. ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ - നൂര്‍ജഹാന്‍. മക്കള്‍ - ഫാഇസ്, മുഫിദ, അംന. മരുമക്കള്‍ - ആഷിഖ് (ഖത്തര്‍), തസ്‍നി. സഹോദരങ്ങള്‍ - അബ്‍ദുല്‍ ലത്തീഫ്, മുഹമ്മദ് യൂനുസ്, അഡ്വ. മുഈനുദ്ദീന്‍, ഇബ്രാഹിം, യൂസുഫ്. സുഹറ, സല്‍മ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന് കീഴിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു

നാല് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കഴിയവെ ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയവെ റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) മൃതദേഹമാണ് ബുധനാഴ്ച രാത്രി 11.55നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോയത്.

താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ മാര്‍ച്ച് 23നാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് വർഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ - ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മെഹബൂബ് ചെറിയവളപ്പ് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.