പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Published : Mar 22, 2023, 10:24 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Synopsis

തബൂക്ക് - യാംബു റോഡിൽ ദുബ എന്ന സ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് വന്നിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) ആണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകീട്ട് തബൂക്ക് - യാംബു റോഡിൽ ദുബ എന്ന സ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് വന്നിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിലെ ബേക്കറി വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഡോണ (നഴ്സ്, ഇ.എം.എസ് സഹകരണ ആശുപത്രി മുക്കം). സഹോദരങ്ങൾ - ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍‍ത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുപോകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ, ഇറച്ചി വിറ്റ് പണം കണ്ടെത്താനൊരുങ്ങി വേട്ടക്കാർ
പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം