
അബുദാബി: മലയാളി യുവാവ് യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന മാവുത്തര്‍ വീട്ടില്‍ സെയ്‍നുല്‍ ആബിദീന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (38) ആണ് മരിച്ചത്. ബന്ധുക്കളെ വിവരമറിയിക്കാനാവാതെ കഴിഞ്ഞ മൂന്നാഴ്‍ചയിലേറെയായി മൃതദേഹം ഉമ്മുല്‍ ഖുവൈന്‍ ഖലീഫ ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് വിവരമറിയിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയാനും ബന്ധുക്കളെ വിവരമറിയിക്കാനും സാധിച്ചത്. മുഹമ്മദ് ഇര്‍ഫാനെപ്പറ്റി അഞ്ച് മാസമായി യാതൊരു വിവരവുമില്ലായിരുന്നുവെന്നും അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചത്.
ഭാര്യ - ഷക്കീല. മക്കള്‍ - ഫാത്തിമത്തുല്‍ ലിഫാന, അല്‍ത്താഫ്, അറഫാത്ത്. സഹോദരന്‍ മുഹമ്മദ് ആസിഫ് റാസല്‍ഖൈമയിലുണ്ട്. മൃതദേഹം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ചാരിറ്റി വിങ് കോര്‍ഡിനേറ്റര്‍ റാഷിദ് പറഞ്ഞു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാനായി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ സജാദ് നാട്ടിക, റാഷിദ് പൊന്നാണ്ടി, സി.എം ബഷീര്‍, അജ്‍മാന്‍ കെ.എം.സി.സി നേതാവ് അബ്‍ദുല്‍ സലാം വലപ്പാട്ട് തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ