
യാംബു: സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ എസ്.വി. അനീഷ് (35) ആണ് അസുഖബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച മരണപ്പെട്ടത്.
നേരത്തെ സൗദി അറേബ്യയിലെ യാംബുവിൽ മൊബൈൽ റിപ്പയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനീഷ്. എന്നാൽ ഈ മേഖല പൂർണമായും സ്വദേശിവത്കരിച്ചപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. യാംബുവിൽ എത്തുന്നതിന് മുമ്പ് നേരത്തെ റിയാദിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. പിതാവ് - ഷാജി. മാതാവ് - വഹീദ. ഭാര്യ - രഹ്‌ന. മകൻ - ആതിഫ് മുഹമ്മദ്. സഹോദരി - അധീന.
റിയാദ്: സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി മധ്യപ്രവിശ്യയിലെ ബീഷയിലാണ് കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്‍ എന്ന അലി (66) മരിച്ചത്. 20 വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഏതാനും മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബീഷയില്‍ ഖബറടക്കാന്‍ അലിയുടെ കുടുംബം സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹായത്തിന് കരാട്ടുചാലി ലത്തീഫ്, മൊറയൂര്‍ കലമ്പന്‍, നാസര്‍ പാണ്ടിക്കാട് എന്നിവരുമുണ്ട്.
Read also: ക്രിസ്തീയ പുരോഹിതന്‍ കൂടിയായ മലയാളി സൗദിയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam