ബാഡ്മിന്‍റൺ കോർട്ടിൽ കുഴഞ്ഞ് വീണ് പ്രവാസി മലയാളി മരിച്ചു

Published : Sep 18, 2025, 04:15 PM IST
ജേക്കബ് ചാക്കോ

Synopsis

ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണാണ് മരിച്ചത്. കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43 വയസ്) ആണ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം. ഭാര്യ: പാർവതി, മക്കൾ: നാഥാൻ, നയന ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിൽ പഠിക്കുന്നു. ഒ ഐ സി സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ