അബുദാബിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

Published : May 10, 2026, 06:15 PM IST
malayali expatriate died in accident

Synopsis

അബുദാബിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

അബുദബി: പ്രവാസി മലയാളി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ്​ മരിച്ചത്. കഴിഞ്ഞദിവസം അബുദാബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

തിരുണ്ടി യൂനിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർഎസ്സി പ്രവർത്തകനുമാണ്​.പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; പ്ലാന്റ് സൂപ്പർവൈസറായ തൂണേരി സ്വദേശി അർജുൻ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു