
റിയാദ്: ശനിയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്.
റാക്കയിലെ വിഎസ്.എഫ് ഓഫിസിന് സമീപ്പമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. 28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്.
Read Also - പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു
മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമ്മാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. ഷരീഫയാണ് ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്. ഖോബാര്‍ റാക്കയിലെ അല്‍ സലാം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അല്‍ ഖോബാര്‍ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമുഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ