കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Published : Mar 03, 2021, 03:00 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Synopsis

39 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിശ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യന്‍ (സാബു - 60) ആണ് മരിച്ചത്. 39 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിശ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ - ജെസ്സി ചെറിയാന്‍, മക്കള്‍ - ജിത്തു, ജിതിന്‍. മരുമകള്‍ - റിങ്കി പുന്നൂസ്. കുടുംബവും കുവൈത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സുലൈബികാത്ത് ശ്‍മാശനത്തില്‍ സംസ്‍കരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ