
മസ്കറ്റ്: കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇബ്രി അപ്ലൈഡ് സയൻസിൽ മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു.
കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിതാവ്: വിക്ടർ ഫ്രാൻസിസ്. മാതാവ്: മോളി വിക്ടർ. ഭാര്യ: മെറി ആഗ്നസ് ജോസഫ്. മക്കൾ: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരൻ: വിക്ടർ ബ്രൂണോ.
Read Also - യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം 5 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ