
ദോഹ: ഗൾഫ് മേഖലയിലെ ഇവന്‍റ് ഓഡിയോ വിഷ്വല്‍ രംഗത്തെ പ്രമുഖന്‍ ഹരി നായര്‍ (50) ഖത്തറില്‍ അന്തരിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴച രാത്രിയാണ് അന്ത്യം സംഭവിച്ചത്.
പാലക്കാട് കല്ലടി സ്വദേശിയാണ് ഇദ്ദേഹം. ഖത്തറും യുഎഇയും ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വലിയ സ്റ്റേജ് ഷോകൾക്ക് ഓഡിയോ വിഷ്വൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അസുഖത്തെ തുടർന്ന് ഖത്തറിൽ ചികിത്സയിലിരിക്കെ ഹമദ് ആ ശുപത്രിയിൽ വച്ചായിരുന്നു മരണം. ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എ.വി.എൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു.
Read Also - ഓഡിറ്റ് നടത്തിയതോടെ കള്ളി പൊളിഞ്ഞു; കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ, പ്രവാസിയുടെ പരാതിയിൽ അന്വേഷണം
ഫിഫ ലോകകപ്പ് ഫുട്ബാളിന്‍റെ വിവിധ ഫാൻ ഷോകൾ, എആർ റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ