
റിയാദ്: ഗൃഹപ്രവേശത്തിനായി അവധിക്ക് നാട്ടിലെത്തിയ പ്രവാസി അപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്.
പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേയാണ് അപകടമുണ്ടായത്. ശ്യാംകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ ഒരു കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ശ്യാംകുമാര്‍.
കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാണ് ഗൃഹപ്രവേശത്തിനായി നാട്ടിലേക്ക് പോയത്. പത്തിനായിരുന്നു ഗൃഹപ്രവേശം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.
വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണു; റിയാദിൽ മലയാളിയായ 69കാരന് ദാരുണാന്ത്യം
റിയാദ്: ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. റിയാദിലെ അമീർ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മുപ്പത് വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായതോടെ ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റില്‍ ഇദ്ദേഹം നാട്ടിൽ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞ് തിരികെ സന്ദര്‍ശകവിസയില്‍ എത്തുകയായിരുന്നു.
സൗദി പൗരനായ ഒരാളുടെ വീട്ടിലെ വാട്ടര്‍ ടാങ്കിന്‍റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇത് വൃത്തിയാക്കുന്നതിനിടെ കാലുവഴുതി താഴേക്ക് വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.
Also Read:- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam