
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി. കെഎംസിസി നേതാവായ അബ്ദുൽ ഷുക്കൂർ (57) ആണ് ദമ്മാമിന് സമീപം ഖത്വീഫിൽ നിര്യാതനായത്. ഖത്വീഫ് അനക്ക് ഏരിയ കെഎംസിസി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
ദീർഘകാലമായി അനക്കിൽ എയർകണ്ടീഷണിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സാജിത. മക്കൾ: സുജു സിയാസ്, സിനു സിയാന, സിലി സിഫ്ല. മരുമക്കൾ: ഹംസ തൃപ്പനച്ചി, നിഷാദ് കുണ്ടുതൊട്, വാഹിദ കാട്ടുമുണ്ട. ഖത്വീഫ് സെൻട്രൽ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും അറിയിച്ചു.
Read Also - നെഞ്ചുവേദന, ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സൗദി പ്രവാസി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ