
ദുബൈ: മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ (32) ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്. യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി - ഷഗിന.
10 വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മരിച്ചു
റിയാദ്: ഒരു പതിറ്റാണ്ടിന് ശേഷം സൗദി അറേബ്യയിൽനിന്ന് നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മരിച്ചു. ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീൻ (62) ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ദവാദ്മിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഇയാൾ 10 വർഷമായി നാട്ടിൽ പോയിട്ടില്ലായിരുന്നു. ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ - സൗദ. മക്കൾ - മുഹമ്മദ് മോയിൻ, മുഹമ്മദ് സൽമാൻ, ഷബ്നൂർ, അമിർ ഖാൻ, മുഹമ്മദ് ഉമർ. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ അലി ദവാദ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച ദവാദ്മിയിൽ തന്നെ ഖബറടക്കി.
Read also: തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ