രണ്ട് ആണ്‍ കുട്ടികളെ അവരുടെ അമ്മ ശ്വാസം മുട്ടിച്ച് കൊല്ലുകളും തുടര്‍ന്ന് അമ്മ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയുമായിരുന്നുവെന്നാണ് വിവരം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്‍ത യുവതിയും ഇന്ത്യക്കാരാണെന്ന് മാത്രമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രണ്ട് ആണ്‍ കുട്ടികളെ അവരുടെ അമ്മ ശ്വാസം മുട്ടിച്ച് കൊല്ലുകളും തുടര്‍ന്ന് അമ്മ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയുമായിരുന്നുവെന്നാണ് വിവരം. എമര്‍ജന്‍സി ടീം സ്ഥലത്തെത്തി. രണ്ട് കുട്ടികളുടെയും മൃതദേഹം അപ്പാര്‍ട്ട്മെന്റിനുള്ളിലാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തെരച്ചിലില്‍ അമ്മയുടെ മൃതദേഹവും കണ്ടെടുത്തു.
കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനില്‍ കൊലാപതകങ്ങളും ആത്മഹത്യയും സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. അധികൃതര്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
Read also: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
