
റിയാദ്: മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്.
ഇയാൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ് പിടികൂടാൻ കാരണമെന്ന് അറിയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also - സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസ്; ആഴ്ചയിൽ 5 ദിവസം സര്‍വീസ്
നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയപ്പെടുന്നു. ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ലഗേജുകൾ കടത്തിവിടുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന സൗദിയിൽ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ടുവരുന്നതിനും നിശ്ചിത അളവിൽ കൂടുതൽ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ