നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

Published : Apr 14, 2026, 08:22 AM IST
malayali died in riyadh

Synopsis

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു. കഴിഞ്ഞ 12 വർഷമായി റിയാദ് എക്സിറ്റ് എട്ടിലെ ഒരു സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

റിയാദ്: ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന മലയാളി ഹൗസ് ഡ്രൈവർ മരിച്ചു. മലപ്പുറം എ.ആർ. നഗർ ചെമ്പയിൽ സ്വദേശി കിളിവയലിൽ ഹൗസിൽ സുരേഷ് ബാബു (50) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി റിയാദ് എക്സിറ്റ് എട്ടിലെ ഒരു സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കുമാരൻ കിളിവയലിെൻറയും കമലാക്ഷിയുടെയും മകനാണ്.

ഭാര്യ: ചിത്ര, മക്കൾ: ആകാശ് കിളിവയൽ, അർജുൻ, വൃന്ദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നിയമനടപടികൾ സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. നിലവിൽ റിയാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ മുൻ എംപിമാർ ഉൾപ്പെടെ 25 പേർ ഭീകരവാദ പട്ടികയിൽ; ആസ്തികൾ മരവിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം
കുവൈത്തിൽ സംഘടിച്ചത് 400ലേറെ തൊഴിലാളികൾ; കടുത്ത നടപടിയുമായി അധികൃതർ, കാരണമായത് തൊഴിലുടമയുമായുള്ള തർക്കം