സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; മലയാളി ഗുരുതരാവസ്ഥയില്‍

Published : Oct 09, 2019, 10:27 AM ISTUpdated : Oct 09, 2019, 10:35 AM IST
സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; മലയാളി ഗുരുതരാവസ്ഥയില്‍

Synopsis

സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം. മലയാളിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച അല്‍ ഖോബാറിലായിരുന്നു അപകടം. 

റിയാദ്: സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷരീഫാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ശനിയാഴ്ച വൈകുന്നേരം അല്‍ഖോബാറില്‍ വെച്ചാണ് അപകടമുണ്ടായത്. ഷരീഫ് റോഡ് മുറിച്ചുകടക്കുന്നതിനിടെ, ഒരു സുഡാന്‍ പൗരന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലെത്തിയ ശേഷമേ തുടര്‍ചികിത്സ നല്‍കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സഹപ്രവര്‍ത്തകരും ദുബായില്‍ ജോലി ചെയ്യുന്ന സഹോദരനും ഇപ്പോള്‍ സഹായത്തിനായി ഒപ്പമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ