സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകാതെ കുടുംബം

Published : Mar 05, 2026, 05:01 PM ISTUpdated : Mar 05, 2026, 06:14 PM IST
man died in kuwait

Synopsis

സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ മലയാളി കുവൈത്തിൽ മരിച്ചു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ ആണ് മരിച്ചത്. 73 വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണം സംഭവിച്ചത്. ഹൃദയഘാതം മൂലമായിരുന്നു മരണം. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കുവൈത്തിലെ നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബസുഹൃത്തായ അയ്യൂബും, സാമൂഹിക പ്രവർത്തകനായ സലിം കുമ്മേരിയും ചേർന്നാണ് പേപ്പർ വർക്കുകൾ പൂർത്തിയാക്കിയത്. പിതാവിനെ ഒരു നോക്കുകാണാനായി നാട്ടിൽ കാത്തിരിക്കുന്ന കുടുംബം മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?
സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്