കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

Published : Aug 20, 2024, 12:48 PM IST
കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു

Synopsis

സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. 

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവ് (24) ആണ് മരിച്ചത്. 

Read Also -  നാട്ടില്‍ നിന്ന് അവധി കഴി‍ഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ദുബൈയിലുള്ള സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുംബസമേതം അബുദാബിയില്‍ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സഹോദരി: ശീതള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ദജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ
പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു