'എത്രയും വേഗം നാട്ടിലെത്തിക്കണം', കുടലിൽ കാൻസ‍ർ; ഏറ്റെടുക്കാൻ ആരുമില്ല, സഹായം തേടി മലയാളി വയോധികൻ

Published : Jan 23, 2025, 12:10 PM ISTUpdated : Jan 23, 2025, 12:27 PM IST
'എത്രയും വേഗം നാട്ടിലെത്തിക്കണം', കുടലിൽ കാൻസ‍ർ; ഏറ്റെടുക്കാൻ ആരുമില്ല, സഹായം തേടി മലയാളി വയോധികൻ

Synopsis

ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കാന്‍സറും മറ്റ് രോഗങ്ങളും മൂലം പ്രയാസമനുഭവിക്കുകയാണ് ജെറമിയാസ്. 

ദുബൈ: 48 വർഷം യുഎഇയിൽ പ്രവാസിയായിരുന്ന അർബുദ ബാധിതനായ മലയാളി വയോധികൻ നാട്ടിലെത്താൻ സഹായം തേടുന്നു. ഏറ്റെടുക്കാനും പരിചരിക്കാനും ആരുമില്ലാത്തതാണ് ജെറമിയാസ് ജോസഫെന്ന പ്രവാസി മലയാളിയെ പ്രതിസന്ധിയിലാക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും ഇദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. കുടലിൽ കാൻസറും ഭക്ഷണം കഴിക്കാത്തിനാൽ അനീമിയയും അനുബന്ധ രോഗങ്ങളും മൂലം പ്രയാസം അനുഭവിക്കുകയാണ് ഇദ്ദേഹം. 

ബന്ധുക്കളാരും ജെറമിയാസിന്‍റെ കൂടെയില്ല. ഫിലിപ്പെൻ സ്വദേശിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇവരും രോഗം ബാധിച്ച് യാത്ര ചെയ്യാനാവാത്ത നിലയിൽ സ്വന്തം നാട്ടിലാണ്. ബിസിനസ് തകർന്നുണ്ടായ ബാധ്യതകളും കേസുകളും തീർക്കാൻ ഒരുഭാഗത്ത് ശ്രമം നടക്കുകയാണ്.

Read Also -  40 വർഷത്തെ പ്രവാസ ജീവിതം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

വർഷങ്ങളായി വിസയും രേഖകളുമില്ലെന്നതും വലിയ വെല്ലുവിളിയാണ്. നാട്ടിലെത്തിച്ച് തുടർ ചികിത്സ നല്‍കുകയാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. നാട്ടിൽ ഒരു സഹോദരൻ മാത്രമാണുള്ളത്. നാട്ടിലെത്തിക്കുന്നതിനൊപ്പം പുനരധിവാസത്തിനും തുടർ ചികിത്സയ്ക്കും സൗകര്യമൊരുക്കാൻ സർക്കാർ ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ