ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദ സുലൈമാനിയയിൽ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുലൈമാനിയ അന്തലൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ സുലൈമാനിയയിൽ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുലൈമാനിയ അന്തലൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.

പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കാരപ്പുറം സ്വദേശി ജുമൈലത്ത്. മക്കൾ: ഹിശാന തസ്‌നി, ഫാത്വിമ നൂറ, ആയിശാ ജുമാന (മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി), മുഹമ്മദ് ഹിശാം (നിലമ്പൂർ മജ്മഅ് വിദ്യാർത്ഥി). മരുമക്കൾ: സക്കീർ ഹുസൈൻ മാളിയേക്കൽ, അനസ് സുഹ്‌രി കാരപ്പുറം. സഹോദരങ്ങൾ: ഇബ്‌റാഹിം സഖാഫി, ഇസ്‌ഹാഖ് സഖാഫി (ഇരുവരും ജിസാൻ), സുൽഫിക്കർ സഖാഫി (ദുബൈ), ശമീം സിദ്ധീഖി, ഇംതിയാസ് നൂറാനി, ശഹ്‌റുബാൻ, സക്കീന, സ്വാബിറ, സലീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്കായി ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം രംഗത്തുണ്ട്.