
റിയാദ്: കൊവിഡ് ബാധിച്ച് പൂർണമായി ഭേദമായ ശേഷം മറ്റ് ശാരീരിക പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചത്.
ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ നസീമക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. പിന്നീട് പൂർണമായും ഭേദമാവുകയും ചെയ്തു. മുമ്പ് വൃക്ക രോഗിയായതിനാൽ ഒരു വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. കൊവിഡ് പൂർണമായും മാറിയെങ്കിലും മറ്റു ശാരീരിക പ്രശ്നങ്ങൾ കാരണം ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചയായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. ഒന്നര പതിറ്റാണ്ടായി പ്രവാസിയാണ്. ഭർത്താവ് - ഷാഹിദ് റഹ്‌മാൻ. ഏക മകൻ - യാസീൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam