മലയാളി നഴ്സ് യു.കെയില്‍ നിര്യാതയായി

Published : Apr 02, 2023, 11:30 AM IST
മലയാളി നഴ്സ് യു.കെയില്‍ നിര്യാതയായി

Synopsis

വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ് - റൂബി ദമ്പതികളുടെ മകളായ അനു ബിജു, ഭര്‍ത്താവിന്റെ ഡിപ്പന്‍ഡന്റ് വിസയില്‍ രണ്ട് വര്‍ഷം മുമ്പാണ് യു.കെയില്‍ എത്തിയത്. 

ലണ്ടന്‍: മലയാളി നഴ്‍സ് യു.കെയിലെ നോര്‍വിച്ചില്‍  നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്‍സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അര്‍ബുദ രോഗബാധ കണ്ടെത്തിയിരുന്നു.

വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ് - റൂബി ദമ്പതികളുടെ മകളായ അനു ബിജു, ഭര്‍ത്താവിന്റെ ഡിപ്പന്‍ഡന്റ് വിസയില്‍ രണ്ട് വര്‍ഷം മുമ്പാണ് യു.കെയില്‍ എത്തിയത്. രണ്ട് വയസുകാരനായ എയ്ഡനാണ് മകന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. സംസ്‍കാര തീയ്യതിയും മറ്റും  പിന്നീട് തീരുമാനിക്കും.

Read also: ഫൈനൽ എക്സിറ്റ് അടിച്ച് നാലു വർഷമായിട്ടും നാട്ടിൽ പോകാത്ത പ്രവാസി ജീവനൊടുക്കി

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: മാർച്ച് 11-ന് സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയന്‍ മുജീബ്‌ റഹ്മാന്‍ (32) ആണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 

മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) സംഭവസമയത്ത് തന്നെ മരിച്ചിരുന്നു. അൽഖർജിൽ ജോലി ചെയ്തിരുന്ന മുജീബ്‌റഹ്മാന്റെയും ഹംസയുടെയും കുടുംബങ്ങൾ സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഹംസ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും ഭാര്യ ഖൈറുന്നിസ സംഭവസ്ഥലത്ത് മരിക്കുകയും ഇളയ മകൻ മുഹമ്മദ് റൈഹാനും ഒപ്പം കാറിലുണ്ടായിരുന്ന മുജീബ്, ഭാര്യ റിഷ്വാന ഷെറിൻ, മകൻ ഹെമിൽ റഹ്‌മാൻ എന്നിവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവരെയെല്ലാം പിന്നീട് നാട്ടിൽ കൊണ്ടുപോയി. മുജീബിനെ സ്ട്രെച്ചറിൽ മാർച്ച് 22-നാണ് നാട്ടിലെത്തിച്ചത്. അവിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.

PREV
Read more Articles on
click me!

Recommended Stories

പൂട്ടിയ വർക്ക്ഷോപ്പ് തുറക്കാൻ അഡ്വാൻസായി 50,000 ദിനാർ കൈക്കൂലി വേണമെന്ന് ഉദ്യോഗസ്ഥൻ, കൃത്യമായ ആസൂത്രണം, കയ്യോടെ പിടികൂടി
മദീന ബസപകടം, മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി