
റിയാദ്: സൗദി അറേബ്യയിലെ തവക്കൽന ആപ്പിൽ ഇനി മുതൽ 'ഖിബ്‌ല' ദിശ കണ്ടെത്താനുള്ള സേവനവും ലഭിക്കും. ശരിയായ ഖിബ്‌ല ദിശ കണ്ടെത്താൻ ഗുണഭോക്താക്കളെ ഈ അപ്ലിക്കേഷൻ സഹായിക്കും. ആപ്ലിക്കേഷനിലെ ‘സേവനങ്ങൾ’ എന്ന ഐക്കൺ തെരഞ്ഞെടുത്തതിന് ശേഷം ‘മത സേവനങ്ങൾ’ എന്നതിനകത്ത് ‘ഖിബ്‌ല’ ഐക്കൺ തെരഞ്ഞെടുക്കുന്നതിലൂടെ സേവനം ലഭിക്കും. കോമ്പസും അതിനടുത്തായി ഖിബ്‌ലയുടെ ദിശ കാണിക്കുന്ന ഒരു അമ്പും കാണിക്കും. അത് ഖിബ്‌ലയുടെ ദിശയേതെന്ന് കാണിക്കും.
Read also: കഷണ്ടിയും കുടവയറും നരയും മാറ്റാമെന്ന് വാഗ്ദാനം; തട്ടിപ്പിന് ഇരയായത് നിരവധി പ്രവാസികള്‍
സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിന്റെ സമയക്രമം നിശ്ചയിച്ചു
റിയാദ്: സൗദി അറേബ്യയിലെങ്ങും മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുൽ ഫിത്ർ നമസ്കാരം നിർവഹിക്കേണ്ട സമയം നിർണയിച്ചു. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയത്തിനു ശേഷം കാൽ മണിക്കൂറിനു ശേഷമാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
Read also: മദീനയിൽ പുതിയ രണ്ട് ആശുപത്രികൾ കൂടി വരുന്നു; നിര്‍മാണ കരാറുകള്‍ ഒപ്പുവെച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam