
റിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം തിരൂർ സ്വദേശിനി സൗദി തലസ്ഥാനമായ റിയാദിൽ നിര്യാതയായി. തിരൂർ ബി.പി അങ്ങാടി ചാലക്കപറമ്പിൽ കുഞ്ഞാച്ചുട്ടി (75) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റിയാദിൽ ജോലി ചെയ്യുന്ന പേരമകന്‍ അഫസൽ ഖാന്റെ പേരിലുളള സന്ദർശന വിസയിലെത്തിയ ഇവർ ഉംറ കർമം ചെയ്തു മടങ്ങിവന്നതായിരുന്നു.
മക്കളായ യാഹുകുട്ടി, അബ്ദുല്ലക്കുട്ടി എന്നിവർക്കൊപ്പമാണ് റിയാദിലെത്തിയിരുന്നത്. മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, നൗഫൽ തിരൂർ എന്നിവരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.
Read also: ദുബൈ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂരെത്തിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഏതാനും നാൾ മുമ്പ് അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് (56) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ കലാ സാംസ്കാരിക വേദി യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ