ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Oct 11, 2025, 10:39 AM IST
uae-obit

Synopsis

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണാണ് മരിച്ചത്. 35 വയസായിരുന്നു.

അജ്​മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു.

അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും. മകൾ: മെഹ്റ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുരാരി ബാബുവിനെ വിട്ടയച്ച് ഇഡി
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിൽ; നിർണായക കൂടിക്കാഴ്ചകൾക്ക് സാധ്യത