
അബുദാബി: യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ വ്യതിയാനം. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ യുഎഇയില്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ രാജ്യത്ത് ഒറ്റപ്പെട്ട ഇടവേളകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്ക്, കിഴക്കൻ എമിറേറ്റുകളിലാകും മഴ പ്രധാനമായും ലഭിക്കുക. ചിലപ്പോള്‍ ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും മഴയെത്താൻ സാധ്യതയുണ്ട്. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദമാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
മഴ ലഭിക്കുന്നതോടെ രാജ്യത്തെ താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് മാറും. ചില സമയങ്ങളിൽ കാറ്റ് ശക്തമാവുകയും പൊടിപടലങ്ങൾ ഉയരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ