മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Oct 21, 2026, 10:40 AM IST
malayali died in riyadh

Synopsis

മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ (48) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഓച്ചിറ നെടുതറയിൽ പരേതരായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരീഭർത്താവാണ് അഷ്റഫ്. ഹസീദയാണ് ഭാര്യ. ഇഷാൻ, അഫ്ഷീൻ എന്നിവരാണ് മക്കൾ. മൃതദേഹവുമായി ബന്ധപ്പെട്ട നാട്ടിലെത്തിക്കൽ അടക്കമുള്ള തുടർനടപടികൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓൺലൈൻ ഷോപ്പിങ്ങിൽ 37 ശതമാനം വളർച്ച രേഖപ്പെടുത്തി യൂണിയൻ കോപ്
കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വൻ സുരക്ഷാ പരിശോധന; 386 നിയമലംഘനങ്ങൾ കണ്ടെത്തി, 47 പേർ അറസ്റ്റിൽ