പ്രവാസി മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി

Published : May 19, 2026, 10:44 AM IST
malayali social worker died

Synopsis

പ്രവാസി മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച രാത്രി ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റഷീദിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചു.

റിയാദ്: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂനിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ നിര്യാതനായി. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട റഷീദിനെ സുഹൃത്തുക്കൾ ഉടൻ തന്നെ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചു.

ഇദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗം പ്രവാസി സമൂഹത്തിനും സഹപ്രവർത്തകർക്കും കടുത്ത ആഘാതമായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൽ അസീസിെൻറയും നാച്ചി അസീസിന്‍റെയും മകനാണ്. 22 വർഷമായി പ്രവാസിയായ അദ്ദേഹം, ദമ്മാം കൊദറിയയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന സ്ഥാപനത്തിൽ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. സജിതയാണ് ഭാര്യ. നഴ്സിങ് വിദ്യാർഥിയായ റസ്‌വിൻ, പ്ലസ് ടു വിദ്യാർഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർഥി റയാൻ എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. റഷീദിെൻറ സ്പോൺസറും സഹോദരനും ഈ നടപടികൾക്ക് ആവശ്യമായ പിന്തുണയുമായി ഒപ്പമുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ പ്രാരംഭകാലം മുതൽ കൊദറിയ യൂനിറ്റിൽ സജീവമായിരുന്ന റഷീദ്, മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണമെൻറ് ഉൾപ്പെടെയുള്ള പ്രമുഖ നവയുഗം പരിപാടികളുടെ വിജയത്തിന് പിന്നിൽ അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ഊർജ്ജസ്വലനായ ഒരു സാമൂഹികപ്രവർത്തകനെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം
തൊഴിലാളികളുടെ വേതന സംരക്ഷണം കടുപ്പിച്ച് യുഎഇ, ശമ്പളം മുടങ്ങിയാൽ കടുത്ത നടപടികൾ, എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകിയിരിക്കണം