
മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സ്ഥാനപതിയോട് പരാതികള്‍ ഉന്നയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് വെള്ളിയാഴ്‍ച നടന്നു. എല്ലാ മാസവും നടന്നുവരുന്ന ഓപ്പണ്‍ ഹൗസില്‍, കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാല്‍ ഇത്തവണ ടെലിഫോൺ കോൺഫ്രൻസ് മുഖേനെയാണ് സ്ഥാനപതി മുന്നു മഹാവീർ പരാതികൾ കേട്ടത് .
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരുന്ന ഇന്ത്യക്കാർ തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനപതിയെ നേരിട്ട് അറിയിച്ചതായി എംബസിയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. സ്ഥാനപതിയോടൊപ്പം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam