
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഉംറക്കെത്തിയ മറ്റൊരു മലപ്പുറം സ്വദേശിനി മദീനയിൽ മരണപ്പെട്ടിരുന്നു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ് കറുത്തേടത്ത്, മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.
Read Also - ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; അപ്പര്‍ ഗള്‍ഫ് എക്സ്പ്രസിന് തുടക്കമായി
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് സൗദിയിൽ മരിച്ചു
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസ കിങ് സഊദ് ആശുപത്രിയിൽ അസുഖബാധിതനായി പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി സ്വദേശി നവാസ് മൻസിലിൽ നസീമിെൻറ മകൻ സമീർ (31) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.
ഒരു വർഷത്തിലധികമായി അൽഖസീം പ്രവിശ്യയിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ്: റഷീദ ബീവി. സഹോദരങ്ങൾ: നൗഷാദ്, നവാസ് (ഇരുവരും റിയാദ്). വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഉനൈസയിൽ ഖബറടക്കി. രേഖകൾ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ