
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഇവർ ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. മരുമക്കള്‍: റിയാസ്, സബീന, തസ്‌നി. ഖബറടക്കചടങ്ങളിൽ പങ്കെടുക്കാൻ മക്കൾ മക്കയിൽലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഫസൽ മൂന്നുപീടിക (ഐ.സി.എഫ്) സത്താർ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവർ സഹായത്തിനുണ്ട്.
Read Also - വിദേശിയുടെ കൈവശം കോടിക്കണക്കിന് രൂപ വിലയുള്ള 85 കിലോ മയക്കുമരുന്ന്; വിൽപ്പന ലക്ഷ്യമിട്ടു, കുവൈത്തിൽ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam