
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശി ഹംസ ചോലക്കൽ (86) മക്കയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ തേടി.
വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ ചൊവ്വാഴ്ച മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരവെ ബുധനാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ സലിം, നസീർ, മുസ്തഫ, ഇബ്രാഹിം, മൈമൂന. ബുധനാഴ്ച്ച മഗ്‌രിബ് നമസ്കാരാനന്തരം മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കരിച്ചു മൃതദേഹം മക്ക ഷറായ മഖ്ബറയിൽ ഖബറടക്കി. മക്കയിലെ നവോദയ പ്രവർത്തകനായ ഉമർ ഇരട്ടിയുടെ നേതൃത്വത്തിലാണ് മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി നേതാക്കളും പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.
Read Also - ഓഫീസിലെത്തിയപ്പോൾ ഛർദിച്ച് കുഴഞ്ഞുവീണു; മലയാളി സൗദിയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam