
റിയാദ്: സൗദി അറേബ്യയിലെ തനിമകലാസാംസ്കാരിക വേദി മുൻ ഭാരവാഹി മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്ഹർ പുള്ളിയിലിെൻറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു.
രണ്ടാഴ്ച മുമ്പ് റിയാദിലുള്ള മകളുടെ അടുത്തെത്തി നാല് ദിവസത്തിന് ശേഷം പക്ഷാഘാത ബാധിതയായി റിയാദ് കെയർ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10.30നാണ് അന്ത്യം സംഭവിച്ചത്. അസുഖ വിവരമറിഞ്ഞ് അന്ന് തന്നെ നാട്ടിൽനിന്ന് അസ്ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു. മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ് സ്കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ് സ്കൂൾ ജിദ്ദ), അസ്ഹർ അഷ്റഫ് (സ്പെഷലൈസ്ഡ് കൺസ്ട്രക്ഷൻ കമ്പനി, റിയാദ്). പിതാവ്: എറമു കുരുണിയൻ, മാതാവ്: ഫാത്തിമ കൂരിമണ്ണിൽ, സഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്, സാഹിദ. റിയാദ് കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ