
ദുബൈ: മലയാളി വീട്ടമ്മ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട മടത്തിക്കര റോഡ് പോളശ്ശേരി ഹൗസില്‍ കനകവല്ലി സുധാകരന്‍ (63) ആണ് മരിച്ചത്. യുഎഇയിലെ പ്രമുഖ ബിസിനസുകാരനായ സുധാകരന്‍ പോളശ്ശേരിയുടെ ഭാര്യയാണ്. ദുബൈ മെഡിക്ലിനിക് സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മക്കള്‍ - അഭിലാഷ് പോളാശ്ശേരി, തുളസി സുധാകരന്‍, മരുമക്കള്‍ - സനം ബുതാനി, ദേബ് നാഥ്. മൃതദേഹം ബുധനാഴ്ച ദുബൈയില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read also: മൂന്ന് മാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്. ഏതാനും ആഴ്‍ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു സൈഫുദ്ദീന്‍. വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കറാണ് പിതാവ്. മാതാവ് - സുബൈദ. ഭാര്യ - ഷഹീന. മകന്‍ - സയാന്‍. സഹോദരങ്ങള്‍ - അലി, ഫാറൂഖ്, ബല്‍ഖീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ