യുകെയില്‍ മലയാളി യുവതി മരിച്ചു

Published : May 23, 2023, 11:02 PM IST
യുകെയില്‍ മലയാളി യുവതി മരിച്ചു

Synopsis

ഈസ്റ്റ് ലണ്ടനിലെ വുഡ്ഫോഡിനു സമീപം ഫ്ലീറ്റ് വുഡിൽ   താമസിക്കുന്ന ഉമാ പിള്ള (45) ആണ്  മരിച്ചത്.

ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്‍ത്തി മറ്റൊരു മരണ വാർത്തകൂടി. ഈസ്റ്റ് ലണ്ടനിലെ വുഡ്ഫോഡിനു സമീപം ഫ്ലീറ്റ് വുഡിൽ   താമസിക്കുന്ന ഉമാ പിള്ള (45) ആണ്  മരിച്ചത്. ഭർത്താവ് ജയൻ പിള്ള. ഗോപി പിള്ള – സരള ദമ്പതികളുടെ മരുമകളാണ്. കുടുംബസമേതം യു.കെയില്‍ താമസിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read also:  നാട്ടില്‍ പോകേണ്ട ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

യുഎഇയില്‍ അഞ്ച് ബോട്ടുകള്‍ക്ക് തീപിടിച്ച് പ്രവാസിക്ക് പരിക്കേറ്റു
ഷാര്‍ജ: ഷാര്‍ജയില്‍ അഞ്ച് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പ്രവാസി ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 8.31നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ പൊലീസില്‍‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമിനെ സ്ഥലത്തേക്ക് അയച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ പ്രവാസിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ബന്ധപ്പെട്ട വിഭാഗങ്ങളിലെ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദി അറേബ്യയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു
വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ