നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങുകയായിരുന്നു. രാവിലെ എയർപോർട്ടിലേക്ക് പോകാൻ വിളിച്ചപ്പോഴാണ് മരണപെട്ടതായി സുഹൃത്തുക്കൾ അറിയുന്നത്.  

റിയാദ്: അവധിക്ക് നാട്ടില്‍ പോകേണ്ട ദിവസം സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. റിയാദില്‍ മരണപ്പെട്ട എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസണിന്റെ (56) മൃതദേഹമാണ് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയയ്. 

ഏപ്രിൽ അവസാനവാരം സൗദി എയർലൈൻസ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങുകയായിരുന്നു. രാവിലെ എയർപോർട്ടിലേക്ക് പോകാൻ വിളിച്ചപ്പോഴാണ് മരണപെട്ടതായി സുഹൃത്തുക്കൾ അറിയുന്നത്. മൂസ സനയ്യയിലെ ഒരു പ്രിന്റിങ് പ്രസ്സിൽ ജോലി ചെയ്തിരുന്ന പോൾസൺ നവോദയ മൻഫുഅ യൂണിറ്റ് അംഗം കൂടിയായിരുന്നു. പോൾസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി, മൻഫുഅ യൂണിറ്റ് അംഗങ്ങളായ ശരത്, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഭാര്യ റൂബിയും മക്കൾ അലോണ, അലന എന്നിവരടങ്ങുന്നതാണ് കുടുംബം.

Read also: കേളി കലാ സാംസ്‍കാരിക വേദി ഭാരവാഹിയായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

YouTube video player