ദുബൈയിൽ മലയാളി യുവതി കൊല്ലപ്പെട്ടു, നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ആൺസുഹൃത്ത് പിടിയിൽ

Published : May 13, 2025, 03:20 PM IST
ദുബൈയിൽ മലയാളി യുവതി കൊല്ലപ്പെട്ടു, നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ആൺസുഹൃത്ത് പിടിയിൽ

Synopsis

മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 

ദുബൈ: മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി അനിമോൾ  ഗില്‍ഡ(26) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.

നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ദുബൈ കരാമയില്‍ ഈ മാസം നാലിനാണ് സംഭവം ഉണ്ടായത്. ദുബൈയിലെ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു അനിമോള്‍. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ
തനിഷ്ക് മീന ബസാറിൽ തിരികെയെത്തി; ജി.സി.സിയിലെ വളർച്ചയിൽ പുതിയ അദ്ധ്യായം