
റിയാദ്: മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് റിയാദിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സൗദിയൊരുക്കിയത് രാജകീയ വരവേല്‍പ്പ്. സൗദിയുടെ ആകാശത്ത് പ്രവേശിച്ച ട്രംപിന്‍റെ എയര്‍ഫോഴ്സ് വൺ വിമാനത്തിന് അകമ്പടി നൽകി സൗദി റോയൽ എയർഫോഴ്‌സിന്‍റെ യുദ്ധവിമാനങ്ങള്‍.
സൗദിയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ട്രംപിന്‍റെ വിമാനത്തിന് മൂന്ന് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്. ഔദ്യോഗിക വൈറ്റ് ഹൗസ് അക്കൗണ്ടന്‍റും പ്രസിഡന്‍റിന്‍റെയും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്‍റെയും അസിസ്റ്റന്‍റുമായ ഡാന്‍ സ്കാവിനോയാണ് ഇതിന്‍റെ വീഡിയോ എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചത്. സൗദി അറേബ്യയ്ക്ക് നന്ദി പറയുന്നതായും സ്കാവിനോ കുറിച്ചു.
മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായി സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്ര് ഡോണൾഡ് ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തിയാണ് അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിച്ചത്. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലും ഖത്തറിലും ഡോണൾഡ് ട്രംപ് സന്ദർശിക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ