ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു

Published : Jan 17, 2026, 10:55 AM IST
umrah pilgrim died

Synopsis

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു. അൽഅമീൻ ഉംറ ഗ്രൂപ്പിന് കീഴിൽ പത്ത് ദിവസത്തെ തീർത്ഥാടനത്തിനായി എത്തിയ നിലമ്പൂർ സ്വദേശിനിയാണ് മരിച്ചത്. 

റിയാദ്: തീർത്ഥാടനത്തിനായി വിശുദ്ധ നാട്ടിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി മക്കയിൽ മരിച്ചു. മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പിൽ (66) ആണ് വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

അൽഅമീൻ ഉംറ ഗ്രൂപ്പിന് കീഴിൽ പത്ത് ദിവസത്തെ തീർത്ഥാടനത്തിനായി എത്തിയതായിരുന്നു ആമിന. ഉംറ കർമ്മങ്ങൾക്കും മദീന സന്ദർശനത്തിനും ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം നിലവിൽ മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: അൻസാർ, ഹസീന, അഫ്സൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ
എത്ര സുന്ദരം! കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു, വൈറലായി വീഡിയോ, ഇന്ത്യൻ യുവാവിന് കയ്യടിച്ച് സോഷ്യൽ മീഡിയ