
ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യുഎഇയില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്.
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‍തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയസ്‍തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ഷറഫുദ്ദീന്‍ (ബാവ) ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനിയിരുന്നു. ഇപ്പോള്‍ യു.കെയിലാണ്. മാതാവ് - റഹീന. മൂന്ന് സഹോദരങ്ങളുണ്ട്.
Read also: മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam